Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rising Poonjar

Kottayam

റൈ​സിം​ഗ് പൂ​ഞ്ഞാ​ർ ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ്: അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ക്ഷേ​പ​വും സം​രം​ഭ​ക​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ല​ക്ഷ്യം​വ​ച്ച് സം​സ്ഥാ​ന വ്യ​വ​സാ​യവ​കു​പ്പി​ന്‍റെ കീ​ഴി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ റൈ​സിം​ഗ് പൂ​ഞ്ഞാ​ർ ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റി​ലെ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.

റൈ​സിം​ഗ് പൂ​ഞ്ഞാ​റി​ൽ 321 സം​രം​ഭ​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​ലൂ​ടെ 2600 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ താ​ത്പ​ര്യ​പ​ത്ര​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ 158 താ​ത്പ​ര്യ​പ​ത്ര​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള സം​രം​ഭ​ങ്ങ​ൾ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​യി​ലാ​ണ്. ഇ​തി​നോ​ട​കം 23 സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു. അ​വ​യി​ലൂ​ടെ 75 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​യി. നി​ല​വി​ൽ സ​ജീ​വ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന 158 സം​രം​ഭ​ങ്ങ​ളി​ലൂ​ടെ 2158 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ങ്ങ​ൾ കൂ​ടി വ​രു​ന്ന ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വ്യ​വ​സാ​യ​വ​കു​പ്പ് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ഇ​തി​ൽ 257 കോ​ടി രൂ​പ മു​ട​ക്കു​മു​ത​ൽ വ​രു​ന്ന 11 സം​രം​ഭ​ങ്ങ​ൾ വ​രു​ന്ന ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ലും 1000 കോ​ടി രൂ​പ​യോ​ളം നി​ക്ഷേ​പം വ​രു​ന്ന 40 സം​രം​ഭ​ങ്ങ​ൾ വ​രു​ന്ന നാ​ലു മാ​സ​ത്തി​നു​ള്ളി​ലും ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി.

സം​രം​ഭ​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി മൂ​ല​ധ​ന സ്വ​രൂ​പ​ണ​മാ​ണ്. അ​തി​നാ​ൽ റൈ​സിം​ഗ് പൂ​ഞ്ഞാ​ർ ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റി​ലെ സം​രം​ഭ​ക​ർ​ക്കാ​യി കേ​ര​ള ഫി​നാ​ൻ​ഷ​ൽ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നു പ്ര​ത്യേ​ക വാ​യ്പാ​പ​ദ്ധ​തി​യും പാ​ക്കേ​ജും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് വ്യ​വ​സാ​യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ യോ​ഗ​ത്തി​ൽ പറഞ്ഞു.

Latest News

Up